അടുത്ത റൂമിലെ ആറാം ക്ലാസുകാരനു അവന്റെ അമ്മയും ആയി വഴക്ക് കൂടുന്നത് കണ്ടാണ് ഞാന്‍ അവിടെ കയറി ചെന്നത്. അന്വേഷിച്ചപ്പോയല്ലേ കാര്യം മനസ്സിലായത്, പരീക്ഷ കാലം ആയിട്ടും അവന്‍ പുസ്തകം ഒന്ന് തൊട്ടു പോലും നോക്കുന്നില്ല. സ്നേഹപൂര്‍വ്വം ഞാന്‍ അവനോടു കാര്യം തിരക്കി, അവന്റെ മറുപടി കേട്ട് തെല്ലു അന്താളിച്ചു കേട്ടോ, അവന്‍ പറയുവ, " ചേച്ചി, എന്തിനാ പഠിക്കുന്നത്, ഏതായാലും എട്ടാം ക്ലാസ്സ് വരെ ഞങ്ങളെ ആരെയും സ്കൂളില്‍ നിന്ന് തോല്പ്പിക്കില്ല, പിന്നെ ചുമ്മാ പുസ്തകവും ആയി ഞാന്‍ എന്തിനു മല്‍പിടുത്തം നടത്തണം."
അവന്റെ ചോദ്യം വളരെ വളരെ ന്യായം, അവന്‍ എന്തിനു പഠിക്കണം.RTE (RIGHT TO EDUCATION ) നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ ഇപ്പോള്‍ വിദ്ധ്യാര്‍തികളെ തോല്‍പ്പിക്കാന്‍ പാടില്ലത്രെ. ഇതെന്തൊരു നിയമം എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് ഉത്തരം ലഭിക്കുന്നില്ല.
ഇത് വിദ്യ അഭ്യസിക്കാന്‍ ഉള്ള അവകാശമാണോ അതോ അവകാശ നിഷേധം ആണോ എന്നാണു എന്റെ സംശയം, നിങ്ങളില്‍ ആര്‍ക്കൊക്കെ ഇത് ന്യായം ആയി തോന്നുന്നു എന്നെനിക്കു അറിയില്ല.
ഇതിന്നെക്കാള്‍ നല്ലതു 13 വയസ്സ് വരെ സ്കൂളില്‍ മക്കളെ അയക്കരുത് എന്ന് തിരുത്തലാവും.
ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശം ഒരു പക്ഷെ നല്ലതാവം, പക്ഷെ ഇത് തകര്‍ക്കുനത് അവരുടെ നല്ലൊരു ഭാവിയെ ആണ്. പഠിക്കാന്‍ മിടുക്കുള്ള കുട്ടികള്‍ക്കും തോന്നും," ഇനി ഇപ്പോള്‍ പഠിച്ചിട്ടെന്തേ" എന്ന്. കാര്യം അവര്‍ പഠിച്ചാലും ഇല്ലേലും ജയിക്കും , പിന്നെന്തിനു പഠിക്കണം. ഇങ്ങനെ മടിയന്മാരായി അവര്‍ ഒമ്പതാം ക്ലാസ്സില്‍ എത്തുമ്പോള്‍, അവര്‍ക്ക് ഒരുപക്ഷെ സ്വന്തം പേര് പോലും എഴുതാന്‍ അറിഞ്ഞില്ല എന്ന് വരാം, അവരെ കുറ്റം പറയരുത്!
പത്താം ക്ലാസ്സില്‍ അവര്‍ അതിനേക്കാള്‍ ഏറെ മാര്‍ക്കോട് കൂടി ജയിക്കും എന്ന് അവര്‍ക്കറിയാം. കാരണം, ഇപ്പോള്‍ homecentre വേണോ board എക്സാം വേണോ എന്ന് തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. സ്വാഭാവികം, ഹോം സെന്റര്‍ കുട്ടികള്‍ തിരഞ്ഞെടുക്കും, കാരണം, തങ്ങളുടെ സ്കൂളിന്റെ റിസള്‍ട്ട് കൂടാന്‍ വേണ്ടി മത്സരിക്കുമ്പോള്‍, കുട്ടികള്‍ പരീക്ഷ നന്നായി എഴുതിയാലും, ഇല്ലെങ്കിലും, നല്ല മാര്‍ക്കോട് കൂടി തന്നെ വിജയിക്കും...അങ്ങനെ അവര്‍ കാശ് മുടക്കിയാണെങ്കിലും, എന്ജിനീയറോ ഡോക്ടറോ ആവും.
ഇവിടെയല്ലം നശിപ്പിക്കപെടുന്നത് നല്ല ഒരു നാളെ ആണ്, കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നില നിന്നാല്‍ മാത്രമേ നല്ല ഒരു നാളയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. പകരം, നിങ്ങളിനി പഠിക്കണ്ട മക്കളെ, നിങ്ങളുടെ വിജയത്തിന് ഞങ്ങള്‍ ഗ്യാരണ്ടി എന്ന നിലക്ക് അവകാശ നിയമങ്ങള്‍ നീങ്ങിയാല്‍, തകര്‍ന്നു വീണു കൊണ്ടിരിക്കുന്ന അവരുടെ ഭാവിക്ക് തീര്‍ച്ചയായും നിങ്ങള്‍ ഒരു നാള്‍ ഉത്തരം പറയേണ്ടി വരും.
സ്റ്റേറ്റ് സിലബ്ബസ്സുകാരെ നോക്കി പുച്ച്ചിക്കുന്ന CBSEക്കാര, ഈ പറഞ്ഞ നിയമങ്ങള്‍ നിനക്കും ബാധകം തന്നെ!!!
വാഹ്..നിമ്മീ വാഹ്..
ReplyDeleteവിഷയം ചൂടോടെ ചര്‍ച്ചക്കിട്ടതില്‍ അഭിനന്ദനങ്ങള്‍..
ഞാനും ഇത് പത്രത്തില്‍ വായിച്ചു തരിച്ചിരുന്നു പോയി.
പൊതുവിദ്യാഭ്യാസമെന്താ ചിലരുടെ കയ്യിലെ കളിപ്പാവയാണോ?
ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉണ്ടാകട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
good article
ReplyDeleteഎട്ടാം ക്ലാസ്സ് വരെ ഒന്നും പഠിക്കാതെ തോല്‍വിയുടെ രുചി അറിയാത്ത ഈ കുട്ടിക്കള്‍ ഒരുപക്ഷെ ഒമ്പതാം ക്ലാസ്സില്‍ തോറ്റാല്‍, അത് താങ്ങാന്‍ അവര്‍ക്ക് മനക്കട്ടി ഉണ്ടാവുമോ? അല്ല, ഇനി നിയമം വീണ്ടും പുതുക്കുമോ, വിദ്യാഭ്യാസ മേഖലയില്‍ തോല്‍വി പാടില്ല എന്ന തരത്തില്‍!!!!... .
ReplyDeletemayflowers , ഇതിനെതിരെ പ്രതിഷേതങ്ങള്‍ ഉണ്ടാകും എന്ന് നിങ്ങള്‍ക്കൊപ്പം ഞാനും പ്രതീക്ഷിക്കുന്നു...
പ്രസക്തമായ ചിന്തകള്...
ReplyDeleteചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയം തന്നെ ഇത് ...!
ReplyDeleteകഴിഞ്ഞ ദിവസം പത്രം വായിച്ചു ഇതന്നെ എല്ലാരും പറഞ്ഞത് .....!!
വളരെ ഗഗനമായതും, ചിന്തിക്കേണ്ടതുമായ ഒരു വിഷയം ഇവിടെ
ReplyDeleteഅവതരിപ്പിച്ചിരിക്കുന്നു, തികച്ചും ദുഃഖം എന്ന് പറയട്ടെ ഇവിടെ ഇതിനു
കിട്ടിയിരിക്കുന്ന പ്രതികര ണങ്ങള്‍ തുലോം വിരളം, എന്തേ നമ്മുടെ
കുട്ടികള്‍ ഇങ്ങനൊക്കെ പഠിച്ചാല്‍ മതിയോ എന്തോ!
വളരെ ഗൌരവതരമായി ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടെണ്ടതുമായ
ഒരു വിഷയമാ ണി തെന്നതിനു സംശയം വേണ്ട.
ആശംസകള്‍
ഫിലിപ്പ്