Wednesday 9 November, 2011

ഒരു നിമിഷം..

അവനു  പറയാന്‍ ഉണ്ടായിരുന്നു ഒരു നൂറായിരം ഗള്‍ഫ്‌ യാതനകള്‍, അത് കേട്ടിരിക്കാന്‍ ഒരു ലക്ഷം കാതുകളും. മണലാരണ്യത്തിലെ ചുട്ടു പൊള്ളുന്ന  വെയിലും, കട്ടന്‍ കാപ്പി   മാത്രം പ്രാതല്‍ ആകുന്ന ദിനങ്ങളും, ഒരു കഷ്ണം  ബിസ്കറ്റും കോളയും അടങ്ങുന്ന സുഭിക്ഷമായ ഉച്ച ഊണും, പിന്നെ എല്ലാം കയിഞ്ഞു   രാത്രി ഉറങ്ങാന്‍  കിടക്കും നേരം കുബൂസ് എന്ന തിന്നു മടുത്ത റോട്ടിക്കൊപ്പം അമ്മയെയും നാടിനേയ്യും  ഓര്‍മയില്‍ തൊട്ടുണര്‍ത്തുന്ന  നല്ല കണ്ണി മാങ്ങ അച്ചാറും........
ഓരോ മാസവും  അവന്‍ പിശുക്കി വച്ച ദിര്‍ഹം,  ബെങ്കാളിയുടെയും, പാകിസ്ഥാനിയുടെയും ഇറാനിയുടെയും കൂടെ തിങ്ങി  പാര്‍ത്ത മുറി, അങ്ങനെ അങ്ങനെ പോകുന്നു അവനു പറയാനുള്ള യാതനകള്‍.  അങ്ങനെ എല്ലാം കയിഞ്ഞു  വര്‍ഷത്തില്‍ ഒരിക്കല്‍ അവന്‍ നാട്ടില്‍ വരുമ്പോള്‍,  അവനു പറക്കാന്‍ പോഷ്  കാര്‍, കിടക്കാന്‍ എ.സി മുറി, പിന്നെ ചിക്കനും മട്ടനും അല്ലാതെ  മറ്റൊന്നും ഇവന്‍ കഴിക്കില്ലേ എന്ന് തോന്നിപ്പിക്കും വിധം സുഭിക്ഷമാം ആഹാരം...അത്തര്‍ന്ടെ  മണം, പിന്നെ പെട്ടി നിറയെ ഗള്‍ഫ്‌ സാധനങ്ങളുമായി അവന്‍ ഫ്ല്യ്റ്റ്  ഇറങ്ങുമ്പോള്‍, വീട്ടുകാര്‍  അവന്റെ യാതനകള്‍ മനസ്സിലാക്കുന്നതു  കൊണ്ടോ എന്തോ, നാട്ടില്‍ അവന്‍ രാജാവ് തന്നെ...11 മാസം അടിമ ആയാല്‍ എന്താ, ഒരു മാസം നീ തന്നെ മഹാന്‍.....
ഇനി ഞാന്‍  എന്നെ കുറിച് പറയാം. അവനെ കുറിച്ച് ഒരുപാട് ആശങ്ക പെടാറുള്ള നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ അറിഞ്ഞിട്ടുണ്ടോ? എനിക്ക് അത്തറിന്ടെ  മണം ഇല്ല, വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ എല്ലാവരെയും പുന്ജിരിപിക്കാന്‍ പെട്ടി നിറയെ സമ്മാനങ്ങള്‍ കൊണ്ട് വരാനും വകയില്ല, എന്തിനു വിവാഹ മാര്‍കറ്റില്‍ പോലും ഗള്‍ഫുക്കാരന്റെ വില ഇല്ല . ഇതെല്ലാം ബോധ്യം ഉള്ളതു കൊണ്ടാവുമോ എന്നെ കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് താല്പര്യം ഇല്ലാത്തത് !!
സുഹ്രത്തെ  സമയം ഉണ്ടെങ്കില്‍ ഒന്ന് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാമോ , 
ഇങ്ങിവിടെ നോര്‍ത്ത് ഇന്ത്യയില്‍ ഒരു കോള്‍ ഫാക്ടറിയിലെ കണക്കപിളളയാണ് ഞാന്‍.   എന്നെ പോലെ കറങ്ങുന്ന( അല്ല, അതിന്റെ കറക്കം നിന്നിട്ട് നാലഞ്ചു വര്‍ഷം കയിഞ്ഞു ) കസേരയില്‍ ജോലി ചെയ്യുന്നവരും, ഫാക്ടറിക്കുളില്‍  വെന്ധുരുകി കല്‍ക്കണ്ടി നിര്‍മ്മാണത്തില്‍  ഏര്‍പ്പെടുന്നവര്‍ക്കും  ഒക്കെയും പറയാനുണ്ട് നിന്നെക്കാള്‍ ഏറെ,  അല്ലെങ്കില്‍ നിന്നോളം തന്നെ  യാതനയുടെ കഥ, ആരും ശ്രദ്ധിക്കാത്ത ആ കഥ.!
വിവാഹം കയിഞ്ഞു  ഒരാഴ്ച്ച മാത്രമേ ഭാര്യക്കൊപ്പം  നില്ക്കാന്‍ സാധിച്ചുള്ളൂ, കാര്യം മറ്റൊന്നും അല്ല, രണ്ടു ദിവസം കൂടി നിന്നാല്‍ പിന്നെ നാല് ദിവസത്തെ ശമ്പളം കുറയും. വിവാഹത്തിനെന്ന് പറഞ്ഞു  രണ്ടായ്ച്ച  ലീവ് എടുത്തിരുന്നു, പക്ഷെ തീവണ്ടിയില്‍ ഉള്ള പോക്ക്  വരവിനും വേണമല്ലോ 3  + 3 ദിവസം ( ക്ഷമിക്കണം, ഫ്ല്യ്ട്ടില്‍ യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷി തല്ക്കാലം അടിയനില്ല), അങ്ങനെ ഒരാഴ്ച്ച  മാത്രം പരിചയമുള്ള എന്റെ പ്രിയതമയോടു നിറകണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഒപ്പം വിവാഹിതനായ  എന്റെ ഗള്‍ഫുക്കാരന്‍ അനിയന്‍ ( 1 മാസത്തെ ലീവ് ആണ്) സമാധാനിപ്പിക്കും വിധം എന്നോട് പറഞ്ഞു , ചേട്ടാ നിങ്ങള്‍ക്ക് STD അല്ലെ, ഞാന്‍ ISD അല്ലെ!  പ്രിയതമയോടായി ചേച്ചി പറയുന്നത്  കേട്ടു, അവന്‍ നാട്ടില്‍ തന്നെ അല്ലേ...
അതെ ഞാന്‍ നാട്ടില്‍ തന്നെ ആണുളത്:( 
സ്ലീപര്‍ ക്ലാസ്സിലെ അപ്പര്‍ ബര്‍ത്തില്‍ തല ചായ്ച് കിടന്നപോള്‍, ഒരു പിടി കണ്ണുനീര്‍ പൊയിഞ്ഞോ, അറിയില്ല!! ഇനി കാത്തിരിപിന്റെ ആറു മാസങ്ങള്‍!

3 ദിവസത്തെ മുഷിപ്പിക്കുന്ന യാത്രയ്ക്ക്  ശേഷം വീണ്ടും മാറ്റങ്ങള്‍ ഇല്ലാത്ത സ്ഥിരം ദിനച്ചര്യയിലേക്ക്!
ഒരു വാഷ് റൂം(അതിന്റെ അവസ്ഥ കണ്ടാല്‍ പെറ്റ തള്ളക്കു പോലും സഹിക്കില്ല) ഞങ്ങള്‍ 20   പേരും. മല്‍പിടുത്തം നടത്തി ഒടുവില്‍ കുളിച്ചെന്നു വരുത്തി ഇറങ്ങുമ്പോള്‍, സമയം 9 :45 .   10 മണിക്ക് ഫാക്ടറി ഗേറ്റ് അടക്കും മുമ്പേ എത്തി പെടാനുള്ള ഓട്ടത്തിനിടയില്‍ ചായ പോലും കുടിചിട്ടുണ്ടാവില്ല. പിന്നെ ബ്രേക്ക്‌ എന്ന് പറഞ്ഞു  കിട്ടുന്ന 5 മിനുറ്റില്‍ ഒരു ഗ്ലാസ് ചായ, അതാണ്‌ സ്ഥിരം പ്രാതല്‍.
മാനേജരെ കാണുമ്പോള്‍ ശകാരം എന്ന വാക് ഇയാള്‍ സൃഷ്ടിച്ചതാണോ എന്ന് പലപ്പോഴും   തോന്നിയിട്ടുണ്ട്  .
അങ്ങനെ ഡെബിറ്റ് ഉം ക്രെഡിറ്റ്‌ ഉം ആയി മല്‍പ്പിടുത്തം നടത്തി ബോസിന്റെ ടാബ്ലില്‍ എത്തിക്കുമ്പോഴേക്കും ഉച്ച ഊണിന്റെ സമയം കയിഞ്ഞു  കാണും, വീണ്ടും ഒരു ചായ എങ്ങനേലും ഒപ്പിക്കും!
5 മണിക്ക് ഒപ്പിട്ടു ഗേറ്റ് ഇറങ്ങുമ്പോള്‍ ആയിരിക്കും ഇന്ന് ഒന്നും കഴിച്ചില്ലലോ എന്ന് ഓര്‍ക്കുക. അടുത്തുള്ള വല്ല കടയിലും പോയാല്‍ അവിടെ കാണും ആലു പറാട്ട, ആലു ചാപ്സ് , ഈ മനുഷ്യര്‍ക്ക്‌ ആലു ഇല്ലാതെ ഒന്നും ഉണ്ടാക്കാന്‍ അറിയില്ലേ..പലപ്പോയും ചിന്തിചിട്ടുണ്ട് . ആലു വെറും വയറ്റില്‍ ഗ്യാസ് ആണെന്ന ചിന്ത എന്നെ വീണ്ടും ഒരു ഗ്ലാസ്‌ ചായയില്‍ ഒതുക്കി!
വീണ്ടും മുറിയിലേക്ക്...കയ്യില്ലേ കരി കഴുകാന്‍ പാട് പെടുന്നവര്‍, മേലുധ്യോഗസ്തനെ കുറിച്ചുള്ള പരധൂഷണവുമായി  മറ്റു ചിലര്‍, എല്ലാം മറന്നു ഉറങ്ങുന്ന വേറൊരു കൂട്ടര്‍, കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ടു ചിന്തയിലേക്ക്  ആണ്ടു കിടക്കുന്ന നിസ്സഹായര്‍, വീട്ടില്‍ നിന്നും വന്ന കത്ത് തിരിച്ചും മറിച്ചും വായിക്കുന്ന മറ്റൊരു വിഭാഗം .
ഇന്ന് ചോറ് കഴിക്കാന്‍ സമയം ഇല്ലാതിരുന്നത് നന്നായി, പിന്നെ ആലു ഗ്യാസ് ആയതും ! 20  രൂപ ലാഭം, അത് കൊണ്ട് recharge  ചെയ്യാന്‍ പറ്റി.എന്റെ ഗള്‍ഫുക്കാരന്‍ അനിയന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു കൊണ്ട്, കട്ടിലില്‍ തല ചാഴ്ച്ചു  ഞാന്‍ എന്റെ പ്രിയതമയെ വിളിച്ചു,അരികില്‍ നീ ഉണ്ടായിരുനെങ്കില്‍..അവളുടെ ഫോണ്‍ അങ്ങനെ പാടിയപ്പോള്‍, അത് അവള്‍ പാടുന്നതായി തോന്നി! പിന്നെ എല്ലാം മറന്ന കുറച്ചു  നിമിഷങ്ങള്‍... നിങ്ങള്‍ എവിടെ പോയാലും നിങ്ങള്‍ക്കൊപ്പം എന്ന് vodafone  ചുമ്മാ പറഞ്ഞതല്ല ,  മനസ്സ് കൊണ്ട് ഒരായിരം  നന്ദി പറഞ്ഞു  എന്റെ പ്രിയപ്പെട്ട വോടയ്ക്കു !
ഞങ്ങളെ കുറിചു  ഒരു ചിന്തയും ഇല്ലേ", എന്ന് മറ്റെലാ  അവയവങ്ങളുടെയും  അഭ്യര്‍ത്ഥന മാനിച്ചു എന്റെ വയര്‍ എന്നോട്   ചോധിച്ചപ്പോഴാണ് വീണ്ടും ഓര്‍ത്തതു ഇന്ന് ഒന്നും കഴിചില്ലലോ!.. പിന്നെ അടുത്തുള്ള കടയിലേക്ക്  വച്ച് പിടിച്ചു , ഉണക്കു ചപ്പാത്തിയും സബ്ജിയും കഴിച്ചപ്പോള്‍, എന്റെ ശരീരം ആസകലം  എനിക്ക് ഒരായിരം നന്ദി പറയുന്നതായി  അനുഭവപ്പെട്ടു!
ഉറക്ക പായില്ലേക്ക്‌ വീണ്ടും...മൊബൈലില്‍(അനിയന്‍ ഗള്‍ഫ്‌ ഇല്‍ നിന്നും കൊണ്ട് തന്നതാണ്) ഇയര്‍ ഫോണ്‍ ഗടിപ്പിച് ഞാന്‍ മെല്ലെ മ്യൂസിക്‌ ഓണ്‍ ചെയ്തു .. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ..അറിയാതെ സ്റ്റോപ്പ്‌ ബട്ടണ്‍ ഞാന്‍ അമര്‍ത്തി  പോയി......കാരണം മറ്റൊന്നും അല്ല, പൂച്ചയ്ക്കെന്തു  പൊന്നുരുക്കുന്നിടത്ത് കാര്യം...ഇത്തരം ഗാനങ്ങള്‍ ഗള്‍ഫുകാരന്റെ മാത്രം അവകാശം അല്ലെ....


NB : ഇടയ്ക്ക് എന്റെ പേര് പറയാന്‍ മറന്നു, പേര് രാജു, വടകര സ്വദേശി, അനിയന്‍ ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു , ചേട്ടന്‍ വടകരയില്‍ തന്നെ സര്‍ക്കാര്‍ ആപീസില്‍  ക്ലാര്‍ക്ക് ആണ്.
അനിയന്‍ അവന്റെ പരാധീനഥകള്‍ ബ്ലോഗ്‌ ഇല്‍ എയുതി  സമാധാനം കൊള്ളുന്നതു  കണ്ടപ്പോഴാണ്, ഈ ആശയം എനിക്കും വന്നത്! ഇതിനേക്കാള്‍ ഒത്തിരി ചേട്ടനും പറയാന്‍ കാണും! ഒരു കാര്യം കൂടി, എന്റെ പ്രിയപ്പെട്ട അനിയാ , നിന്നേക്കാള്‍ യാതന ഞാന്‍ അനുഭവിക്കുന്നുണ്ട് എന്ന് ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല !    

9 comments:

  1. ഒരു പ്രവാസിക്ക് മാത്രമേ മറ്റൊരു പ്രവാസിയുടെ വേദന അറിയാന്‍ കഴിയുകയുള്ളൂ..പ്രവാസം എവിടെയാണെങ്കിലും വേദന തന്നെയാണ്..
    ഇവിടെ പറഞ്ഞ ആള്‍ക്ക് ജോലി നാട്ടില്‍ ആണെന്ന് സമാദാനിക്കാം.. കാരണം ഭാര്യയെ വെണമെന്കില്‍ അവിടെ കൊണ്ടുവന്നു താമസിപ്പിക്കാം(ചെറിയ ച്ചുട്ടുപടാനെന്കിലും..)..പക്ഷെ ഗള്‍ഫില്‍ ഉള്ള ആള്‍ക്ക് അതിനു പല നിയമങ്ങളും ഉണ്ട്...

    ഇനിയും എഴുതുക... എല്ലാ ആശംസകളും..



    ചെറിയ ഒരു കാര്യം...: അക്ഷര തെറ്റ് വല്ലാതെ ഉണ്ട്.. ദയവു ചെയ്തു കുറെ പ്രാവശ്യം വായിച്ചു എഡിറ്റ്‌ ചെയ്ത ശേഷം പോസ്റ്റുക.. മാനിക്കുമെന്ന് കരുതുന്നു..

    ReplyDelete
  2. പ്രവാസി ആണെങ്കിലും ജോലി അടുത്താണെങ്കിലും അകന്നു താമസിക്കുന്നത് സാഹചര്യം ഒത്തുവരാത്തതുകൊണ്ടാവാം ...രണ്ടായാലും വിരഹവേദന ഒന്നുതന്നെ അല്ലെ(വിരഹഗാനം വിതുമ്പി നില്‍ക്കും വീണ പോലും മൗനം...) ......ഇനിയും എഴുതുക എഴുതി തെളിയുക ...ആശംസകള്‍


    പിന്നെ khaadu പറഞ്ഞത് ശ്രദ്ധിക്കുമല്ലോ എനിക്കും വേണ്ടുവോളം അക്ഷരതെറ്റുകള്‍ ഉണ്ട് അതെന്ടെ കൂടപ്പിറപ്പുകള്‍ ആണ് എന്നാലും ഇപ്പോള്‍ ഞാന്‍ കുറെ ശ്രമിക്കുന്നുണ്ട് തെറ്റുവരാണ്ട് നോക്കാന്‍ അതുപോലെ ആ വാക്കുകള്‍ തെറ്റായി എടുക്കാതിരിക്കുകട്ടോ

    ReplyDelete
  3. വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി...
    അക്ഷര തെറ്റുകള്‍ കുറക്കാന്‍ പരമാവധി ശ്രമിക്കാം..

    ReplyDelete
  4. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു പണ്ട് ഞാന്‍ അക്ഷരതെറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ വായിക്കുന്നവര്‍ എത്ര കഷ്ടപെട്ടിരുന്നു എന്ന്... ഇപ്പോള്‍ കുറെ തിരുത്താന്‍ എനിക്ക് പറ്റിയിട്ടുണ്ട്... താങ്കള്‍ക്കും പറ്റട്ടെ

    ReplyDelete
  5. അക്ഷര തെറ്റുകള്‍ മനപൂര്‍വം അല്ല.... തുടക്കം അല്ലെ...അത് കൊണ്ടായിരിക്കാം...ഇനി പരമാവധി ശ്രദ്ധിക്കാം!
    അഭിപ്രായങ്ങള്‍ക്ക് നന്ദി...

    ReplyDelete
  6. ആദ്യമായി വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കട്ടെ മോളെ..
    ഒരു തുടക്കക്കാരിയുടേതാണ് ഈ പോസ്റ്റ്‌ എന്ന് പറയുകയേ ഇല്ല.
    സാധാരണ ഗള്‍ഫിലെ പ്രവാസിയുടെ കഥയേ ബൂലോകത്ത് കണ്ടിട്ടുള്ളൂ.ഇത് അതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി.
    യാത്ര ധൈര്യപൂര്‍വ്വം തുടര്‍ന്നോളൂ..എല്ലാ വിധ ഭാവുകങ്ങളും.
    ബ്ലോഗ്‌ സംബന്ധമായ സംശയങ്ങള്‍ക്ക് http://bloghelpline.cyberjalakam.com/ ഈ ലിങ്ക് കാണുക.
    ജാലകത്ത്തിലും,ചിന്തയിലും ഒക്കെ ലിസ്റ്റ് ചെയ്യണം.

    ReplyDelete
  7. @mayflower : മോളെ എന്ന വാത്സല്യത്തോടെയുള്ള വിളിക്കും, പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് ഒരുപാട് നന്ദി

    ReplyDelete
  8. നന്നായി..ഇനിയും എഴുതൂ..
    സസ്നേഹം,
    പഥികൻ

    ReplyDelete